ആക്ട്സ് ആംബുലൻസ് സർവീസ് പുനരാരംഭിച്ചു

ആക്ട്സ് ആംബുലൻസ് സർവിസ് പുനരാരംഭിച്ചു തൃപ്രയാർ: അറ്റകുറ്റപ്പണികൾക്ക്​ നിർത്തിവെച്ച ആക്ട്സ് ആംബുലൻസ് സർവിസ് വീണ്ടും ആരംഭിച്ചു. ആക്ട്സ് പ്രസിഡന്റ് പി.ജി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യരക്ഷാധികാരി ടി.കെ. ഷൺമുഖൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സെക്രട്ടറി സുനിൽ പാറമ്പിൽ പങ്കെടുത്തു. കളറിങ്​ മത്സരവുമായി എം.ഐ.ടി കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന ആഘോഷങ്ങ​ളോട് അനുബന്ധിച്ച് പി. വെമ്പല്ലൂർ എം.ഐ.ടി യു.പി സ്കൂൾ കളറിങ്​ മത്സരം സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10.30 മുതല്‍ 12 മണിവരെ എം.ഐ.ടി യു.പി സ്‌കൂളിലാണ് കളറിങ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടായിരിക്കും. കാറ്റഗറി സബ് ജൂനിയറിൽ മൂന്ന്​, നാല്​ വയസുകാർക്കും ജൂനിയറിൽ അഞ്ച്​, ആറ്​ വയസുകാർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള ഫോം ഇതോടൊപ്പമുണ്ട്. https://forms.gle/L91GxqPJy3tKXCSR8. ഫോണ്‍: 9048780060, 9497559269

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.