കുട്ടിക്കൂട്ടങ്ങൾ 'കർഷക'രായി

മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി. സ്കൂളിൽ കർഷക ദിനാചരണ ഭാഗമായി കുരുന്നുകൾ കർഷകരുടെ വേഷത്തിലെത്തിയത്​ കൗതുകമായി. കർഷകശ്രീ അവാർഡ് ജേതാവ് പി.എസ്. സുരേഷ് കുമാറിനെ ആദരിച്ചു. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. മികച്ച കുട്ടി കർഷകനെ കണ്ടെത്താനുള്ള മത്സരവും നടത്തി. പ്രധാനാധ്യാപകൻ സുരേഷ് കുമാർ, അധ്യാപകരായ നിസ അനുഷ, ഗോപിക, നിമ്മി നോബി എന്നിവർ സംസാരിച്ചു. ഫോട്ടോ: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ.പി. സ്കൂൾ വിദ്യാർഥികൾ കർഷകരുടെ വേഷത്തിൽ TCM Kuti Karshakar school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.