എസ്​.എഫ്​.ഐ ദക്ഷിണേന്ത്യൻ ജാഥക്ക്​ തൃശൂരിൽ സ്വീകരണം

തൃശൂർ: എസ്‌.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ വി.പി. സാനു ക്യാപ്റ്റനും കേന്ദ്ര സെക്രട്ടേറിയറ്റംഗം നിതീഷ് നാരായണൻ വൈസ് ക്യാപ്റ്റനുമായുള്ള ദക്ഷിണേന്ത്യൻ ജാഥക്ക്​ തൃശൂരിൽ സ്വീകരണം നൽകി. 'സേവ് എജുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പര്യടനം നടത്തുന്ന ജാഥ പടിഞ്ഞാറേ കോട്ടയിൽനിന്ന്​ പ്രകടനമായി നഗരത്തിലേക്ക്​ നീങ്ങി. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലെ വിദ്യാർഥികൾ അണിനിരന്നു. തെക്കേഗോപുര നടയിൽ നടന്ന പൊതുയോഗത്തിൽ ജാഥാ ക്യാപ്‌റ്റനെ ജില്ല സെക്രട്ടറി അസ്സൻ മുബാറക്ക്‌ ഷാളണിയിച്ച് സ്വീകരിച്ചു. എസ്‌.എഫ്‌.ഐ ജില്ല പ്രസിഡന്‍റ്​ ജിഷ്‌ണു സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ, ആന്ധ്ര സംസ്ഥാന സെക്രട്ടറി വസുദേവ റെഡ്ഡി, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി മാരിയപ്പൻ, സത്യാ ഷാ, വി.പി. ശരത്ത്‌ പ്രസാദ്‌ എന്നിവർ സംസാരിച്ചു. തൃശൂർ, പാലക്കാട്‌ ജില്ലകളുടെ സംയുക്ത സ്വീകരണമാണ്​ തൃശൂരിൽ ഒരുക്കിയത്​. തൃശൂരിൽനിന്ന്​ ജാഥ എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിച്ചു. ​TCT - SFI South Indian Jadha in Thrissur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.