മേ​ലെ വെ​ട്ടി​ക്കാ​ട്ടി​രി താ​ഴ​പ്പ​റ റോ​ഡി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ണ​യ്ക്കു​ന്നു

റെയിൽവേ ട്രാക്കിനോട് ചേർന്ന് തീപിടിത്തം

ചെറുതുരുത്തി: റെയിൽവേ ട്രാക്കിനോട് ചേർന്നുണ്ടായ തീപിടിത്തം ആശങ്ക പടർത്തി. മേലെ വെട്ടിക്കാട്ടിരി താഴപ്പറ റോഡിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന അടിക്കാടിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് തീ കണ്ടത്. വടക്കാഞ്ചേരിയിൽനിന്ന് ഷൊർണൂരിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിന്റെ പരിസരത്താണ് തീ പടർന്നത്.

പരിസരത്തെ ചെറുകാടുകളും മരങ്ങളും കത്തിയതോടെ പ്രദേശവാസികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷ ഉദ്യോഗസ്ഥരും നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. ചെറുതുരുത്തി ഇലക്ട്രിസിറ്റി ജീവനക്കാരും സംഭവസ്ഥലത്ത് എത്തി. അഗ്നിരക്ഷസേന എസ്.എച്ച്.ഒ ഷിബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.ആർ. ഷിബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുരളി, നിധിൻ ദേവ്, സിനാൻ, സുരേഷ് എന്നിവർ അടങ്ങുന്ന അംഗമാണ് തീ അണച്ചത്.

Tags:    
News Summary - Fire breaks out near railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.