കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവർക്ക് മീഡിയവണിന്‍റെ ആദരം. കോഴിക്കോട്ട് നടന്ന മീഡിയവൺ എ പ്ലസ് മുദ്ര പരിപാടിയില്‍ വിദ്യാർഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ വൈസ് ചെയർമാന്‍ പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഇ.ഒ റോഷന്‍ കക്കാട്ട് സ്വാഗതം പറഞ്ഞു. മീഡിയവണ്‍ മാനേജിങ് ഡയറക്ടർ ഡോ. യാസീന്‍ അശ്റഫ്, എഡിറ്റർ പ്രമോദ് രാമന്‍ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. എ പ്ലസ് മുദ്രക്കായി ആദ്യം രജിസ്റ്റർ ചെയ്ത 20 പേർക്ക് മന്ത്രി ശശീന്ദ്രന്‍ ഉപഹാരങ്ങള്‍ കൈമാറി. ഡോ. യാസീന്‍ അശ്റഫ്, പ്രമോദ് രാമന്‍ എന്നിവർ മറ്റു വിദ്യാർഥികള്‍ക്ക് സമ്മാനങ്ങൾ നൽകി. ട്രിപ്പിള്‍ ഐ കോമേഴ്സ് അക്കാദമി, ആർക്കൈസ് സ്റ്റഡി എബ്രോഡ്, ഡോ. ജെ.പി.എസ് ക്ലാസസ്, അല്‍ ഹിന്ദ് ടൂർസ് ആൻഡ് ട്രാവല്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ട്രിപ്പിള്‍ ഐ ജനറല്‍ മാനേജർ ശ്രുതി അശോക്, ഡോ. ജെ.പി.എസ് ക്ലാസസ് ഡയറക്ടർ ഡോ. ജിബിന്‍ ലാല്‍ എന്നിവരും വിദ്യാർഥികളോട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.