നുറുങ്ങ് ലിറ്റിൽ മാഗസിൻ അവാർഡ് 'ഇന്ന്' മാസികക്ക്

തൃശൂർ: നുറുങ്ങ്​ മാസിക പത്രാധിപരായിരുന്ന മധു നുറുങ്ങിന്‍റെയും സാംസ്കാരിക പ്രവർത്തകൻ എം.എം. സേതുമാധവന്‍റെയും പേരിലുള്ള പ്രഥമ നുറുങ്ങ്​ ലിറ്റിൽ മാസിക അവാർഡ്​ 'ഇന്ന്​' മാസികക്ക്​ സമ്മാനിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്​ പുരസ്കാരം. ഡോ. സി. രാവുണ്ണി ചെയർമാനും എൻ. രാജൻ, ബിലു പത്മിനി നാരായണൻ, റീബ പോൾ എന്നിവർ അംഗങ്ങളുമായ ജൂറിയാണ്​ അവാർഡിന്​ അർഹമായ പ്രസിദ്ധീകരണം തെരഞ്ഞെടുത്തത്​. കവി മണമ്പൂർ രാജൻബാബുവാണ്​ 'ഇന്ന്'​ മാസികയുടെ എഡിറ്റർ. 1981 മുതൽ പ്രസിദ്ധീകരിക്കുന്ന ഇൻലന്‍റ്​ മാസിക ഒരുലക്കവും മുടങ്ങാതെ 42ാം വർഷത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​. വിലയും വരിസംഖ്യയുമില്ലാതെ തപാൽ സ്റ്റാമ്പ്​ മാത്രം സ്വീകരിച്ചുകൊണ്ട്​ മലയാളികളെ തേടിയെത്തുന്ന മാസിക 1062 എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളുന്ന ഓർമക്കൂ​െടന്ന വിശേഷാൽപ്പതിപ്പായി അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. മധു നുറുങ്ങിന്‍റെ ചരമദിനമായ ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ ചേറൂർ വായനശാല ഹാളിൽ നടക്കുന്ന മധു - സേതു അനുസ്മരണ സമ്മേളനത്തിൽ തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ അവാർഡ്​ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഡോ. സി. രാവുണ്ണി, ഡോ. എം.എൻ. വിനയകുമാർ, ജലീൽ ടി. കുന്നത്ത്​, റീബാപോൾ, ഡോ. കെ.ജി. വിശ്വനാഥ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.