റീസ്റ്റോർ കേരള പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കം

തൃശൂർ: എസ്.എസ്.എഫ് ഗോൾഡൺ ഫിഫ്റ്റിയുടെ ഭാഗമായി നടത്തപ്പെടുന്ന റീസ്റ്റോർ കേരള പദ്ധതി പരിശീലനത്തിന് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ല പ്രസിഡന്‍റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന വർക്​ഷോപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജാഫർ, സെക്രട്ടറി കെ.ബി. ബഷീർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. ഹുസൈൻ ഫാളിലി, അനസ് ചേലക്കര, മുനീർ ഖാദിരി, കെ.എ. റിയാസ്, താഹിർ ചേറ്റുവ, ഷംസുദ്ദീൻ സഖാഫി, ഫർഷാദ് സുഹ്രി, ശഹീർ മുസ്‌ലിയാർ, ഇയാസ് പഴുവിൽ എന്നിവർ പ​​ങ്കെടുത്തു. കെ.എ. ഷനീബ് സ്വാഗതവും റിയാസ് അഹ്സനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT