മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ് വിജയോത്സവം

മുഹമ്മദ് അബ്ദുറഹ്മാൻ മെമോറിയൽ ജി.വി.എച്ച്.എസ്.എസ് വിജയോത്സവം കൊടുങ്ങല്ലൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വോക്കേഷനൽ എന്നീ വിഭാഗങ്ങളിലെ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും 100 ശതമാനം വിജയം കൈവരിച്ചതിന്റെ ആഹ്ലാദവും സ്കൂൾ അങ്കണത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. വിജയോത്സവം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഷാജി, ശ്രീനാരായണപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്, വികസനസമിതി ചെയർമാൻ അയ്യൂബ്, പി.ടി.എ പ്രസിഡന്‍റ്​ മൊയ്തീൻ ഷാ വലിയകത്ത്, വൈസ് പ്രസിഡന്‍റ്​ അമീർ പതുപ്പുള്ളി, സ്കൂൾ മാനേജ്മെന്‍റ്​ ചെയർമാൻ അബ്ദുറഹ്മാൻ മാസ്റ്റർ, വികസന സമിതി ചെയർമാൻ ഗോപിനാഥൻ, വോസ ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി മുഹമ്മദ് ഹുസൈൻ, എം.പി.ടി.എ പ്രസിഡന്‍റ്​ ആദിറ, റീജ നിഷ ഫൈസൽ, വോക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മഞ്ജു ജോസ് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സ്മിത സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക സുൽഫത്ത് നന്ദിയും പറഞ്ഞു. സ്കൂളിൽ നിന്നും വിജയിച്ച എല്ലാ വിദ്യാർഥികൾക്കും ഉപഹാരം നൽകി അനുമോദിച്ചു. TCK.KDR.VIJAYOTHSAVAM ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജി.വി.എച്ച്.എസ്.എസ് വിജയോത്സവം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.