തൃശൂർ: തൃശൂരിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമ സംരംഭമായ 'കേരളീയം' ഏർപ്പെടുത്തുന്ന 14ാമത് ബിജു എസ്. ബാലൻ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് വി. ആൻസൻ അർഹനായി. 'പൊതുഗതാഗതം: സുസ്ഥിരതയും പാരിസ്ഥിതിക നീതിയും കേരളത്തിന്‍റെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് തയാറാക്കാനാണ് ഫെലോഷിപ് നൽകുന്നത്. 10,014 രൂപയാണ് ഫെലോഷിപ് തുക. മാതൃഭൂമി പത്രത്തിൽ സബ് എഡിറ്ററായ ആൻസൻ തിരുവനന്തപുരം പുളിയറക്കോണം സ്വദേശിയാണ്. കെ. രാജഗോപാൽ (മാധ്യമ പ്രവർത്തകൻ) ചെയർപേഴ്സനും ഡോ. എസ്. ശങ്കർ (പരിസ്ഥിതി ശാസ്ത്രജ്ഞൻ), എസ്. ഉഷ (ഡയറക്ടർ, തണൽ, തിരുവനന്തപുരം), സി.ആർ. നീലകണ്ഠൻ (സാമൂഹിക പ്രവർത്തകൻ) അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജൂൺ 28ന് വൈകീട്ട് അഞ്ചിന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭൗമശാസ്ത്ര ഗവേഷകനായ ഡോ. സി.പി. രാജേന്ദ്രൻ ഫെലോഷിപ് കൈമാറും. തുടർന്ന് 'കേരളത്തിന്‍റെ വികസനവും പാരിസ്ഥിതിക പരിഗണനകളും' വിഷയത്തിൽ ഡോ. സി.പി. രാജേന്ദ്രൻ 14ാമത് ബിജു എസ്. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.