കൊടുങ്ങല്ലൂർ: ബഹദൂർ മെമ്മോറിയൽ ചാരിറ്റീസിൽ 2022 -23 വിദ്യാഭ്യാസ വർഷ . പ്ലസ് വൺ, ഡിഗ്രി, പോളി ഡിപ്ലോമ, ബി.ടെക്, മെഡിസിൻ കോഴ്സുകളിലേക്ക് മിടുക്കരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ വിദ്യാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ പ്ലസ് വണുകാർ ജൂൺ 25ന് മുമ്പായും മറ്റുള്ളവർ 30ന് മുമ്പായും ഓഫിസിൽ നൽകണം. ഒരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാകുന്നതു വരെ എല്ലാ വർഷവും സ്കോളർഷിപ് നൽകും. തുടർന്ന് പഠിക്കുന്ന കുട്ടികൾ അവരുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന ക്ലാസിലേക്ക് പ്രവേശനം ഉണ്ടെന്നുള്ള വിവരം രേഖാമൂലം അറിയിച്ചാൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷഫോറം സൗജന്യമായി ലഭിക്കാൻ നാലു മുതൽ ആറുവരെ സമയത്ത് കോതപറമ്പിലുളള ട്രസ്റ്റ് ചാരിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.