മാള: അമിത വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി കലുങ്കിൽ ഇടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ആനന്ദപുരം ചിറ്റിലപ്പിള്ളി തോമസിന്റെ മകൻ ക്ലിയോ (21), സുഹൃത്ത് ഡിയോൺ (21) എന്നിവരെയാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിക്കാട്ടുശേരിയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കലുങ്കിലിടിച്ച ശേഷം ഇരുവരും തെറിച്ചുവീഴുകയായിരുന്നു. മാള -ആളൂർ പൊലീസ് അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അപകട ശേഷം ഇരു സ്റ്റേഷനുകളിൽ നിന്നും ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ------- ഫോട്ടോ: കുഴിക്കാട്ടുശേരിയിൽ കലുങ്കിലിടിച്ച ബൈക്ക് TCM MLA Bike Accident
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.