കൊടകര: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും കൊടകരയില്‍ ഡി.വൈ.എഫ്.ഐ യുവജന റാലി നടത്തി. സി.പി.എം കൊടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. നൈജോ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് ട്രഷറര്‍ അഖില്‍ ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സിനില്‍ ദേവസി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജോയല്‍ ജോയ്, നവീന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.