ബി.എസ്​.എൻ.എൽ ഫൈബർ: ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

തൃശൂർ: ബി.എസ്​.എൻ.എല്ലിന്‍റെ ജില്ലയിലെ ടെലിഫോൺ എക്സ്​ചേഞ്ചുകൾക്ക്​ കീഴിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഫൈബർ കേബ്​ൾ മുഖേന അതിവേഗ ഇന്‍റർനെറ്റ്​, ലാൻഡ്​ ഫോൺ, ബി.എസ്​.എൻ.എൽ ടി.വി (ഐ.പി.ടി.വി) എന്നീ സേവനങ്ങൾ 50 ശതമാനം വരുമാന പങ്കാളിത്ത അടിസ്ഥാനത്തിൽ നൽകാൻ ​ഫ്രാ​ഞ്ചൈസികളെ ക്ഷണിച്ചു. മണ്ണുത്തി, അരിമ്പൂർ, അമല നഗർ, മാള, തൊട്ടിപ്പാൾ, മാന്ദാമംഗലം, വലക്കാവ്​, തിരുവില്വാമല, കൊണ്ടാഴി, മുള്ളൂർക്കര, ഇഞ്ചക്കുണ്ട്​, പൂങ്കുന്നം (ശോഭ സിറ്റി ഉൾപ്പെടെ), എടക്കഴിയൂർ, പരിയാരം, കുഴൂർ, കൊമ്പൊടിഞ്ഞാമാക്കൽ, വെള്ളാങ്ങല്ലൂർ, മുളങ്കുന്നത്തുകാവ്​, കാടുകുറ്റി, കണ്ണാറ, പീച്ചി, കാട്ടകാമ്പാൽ, പറപ്പൂർ, പഴയന്നൂർ, എസ്​.എൻ. പുരം, വല്ലക്കുന്ന്​, വാണിയമ്പാറ എന്നിവിടങ്ങളിലാണ്​ ആവശ്യം. 0487 2222350, 2222383 എന്നീ നമ്പറുകളിൽ വിളിക്കുകയോ തൃശൂ​ർ കോവിലകത്തുംപാടം ബി.എസ്​.എൻ.എൽ ഓഫിസിലെ എഫ്​.ടി.ടി.എച്ച്​ വിഭാഗവുമായി ബന്ധപ്പെടുകയോ വേണമെന്ന്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.