കലാമണ്ഡലം ഗോപിയെ ആദരിച്ചു

ചെറുതുരുത്തി: 85ന്‍റെ നിറവിൽ നിൽക്കുന്ന പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയെ ശിഷ്യരും സഹപ്രവർത്തകരും ചേർന്ന് കലാമണ്ഡലത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ്​ ഗോപിയാശാന് 85 തികഞ്ഞത്. വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു പിറന്നാൾ. അതിനുശേഷം ആദ്യമായിട്ടാണ് കലാമണ്ഡലം ഭരണസമിതി അംഗം കൂടിയായ ഗോപിയാശാൻ കലാമണ്ഡലത്തിൽ എത്തിയത്. കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ അനുസ്മരണ സമ്മേളനമായിരുന്നു ചടങ്ങ്​. ഉദ്ഘാടനശേഷം കലാമണ്ഡലം എസ്. ഗോപകുമാർ ഗോപിയാശാനെ പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു. ഉദ്ഘാടനശേഷം നിരവധി ശിഷ്യർ ആശാനുമൊത്ത്​ ഫോട്ടോയെടുത്തു. ചിത്രം : ചിത്രം : TCTC Ty 2 gopiyum sishyarum പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയും ശിഷ്യരും സഹപ്രവർത്തകരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.