ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയത്തിനൊപ്പം മറ്റൊരു മധുരംകൂടി. സഹോദരങ്ങളായ മൂന്നുപേർ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടി വിജയത്തിന്‍റെ മാറ്റുകൂട്ടി. സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ് സാലിഹ് എന്നിവരാണ് എ പ്ലസ് മധുരം വീട്ടിലും സ്കൂളിലും എത്തിച്ചത്. എടതിരിഞ്ഞി തോട്ടുപറമ്പിൽ ഫസലുദ്ദീൻ-ഷംല ദമ്പതിമാരുടെ മക്കളാണിവർ. ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ ഒരോ ക്ലാസിലാണ് മൂവരും പഠിച്ചത്. പ്രവാസിയായ ഫസലുദ്ദീന്‍ നാട്ടില്‍ ലീവിന് വന്നിട്ടുണ്ട്. ഈ സമയത്തുതന്നെ ഫലം വന്നത് ഇരട്ടിമധുരമായി. എച്ച്.ഡി.പി സമാജം സ്കൂളിൽതന്നെ പ്ലസ് ടുവിന് സയന്‍സ് എടുത്ത് പഠിക്കമെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഫസലുദ്ദീൻ പറഞ്ഞു. tcm ijk മുഴുവൻ എ പ്ലസ് നേടിയ മൂവര്‍സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.