കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപജില്ലയിൽ നൂറു ശതമാനം വിജയത്തിന്‍റെ ചരിത്ര തിളക്കം. ഉപജില്ലയിലെ 12 പൊതു വിദ്യാലയങ്ങളിൽ ഒമ്പതും നൂറ് ശതമാനം വിജയം നേടിയപ്പോൾ മൂന്ന് സ്കൂളുകൾ നൂറിന്‍റെ തിളക്കത്തിലേക്ക് ഒരു ചുവട് മാത്രം പിന്നിലായി. പൊതു വിദ്യാലയങ്ങളിൽ സർക്കാർ സ്കൂളുകളുടെ മുന്നേറ്റവും ശ്രദ്ധേയമായി. തീരമേഖയോട് ചേർന്ന സ്കൂളുകളുടെയും നൂറ് തികച്ച വിജയം എടുത്ത് പറയേണ്ടതാണ്. മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ മതിലകം സെന്‍റ് ജോസഫ്സിൽ 615ൽ 614 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഒരു വിദ്യാർഥി ഒരു വിഷയത്തിൽ പിറകിലായി. ഇവിടെ 70 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്. നൂറ് ശതമാനം വിജയം നേടിയ തൊട്ടടുത്ത ഒ. എൽ.എഫ്.ജി.എച്ച്.എസിൽ 224 കുട്ടികൾ വിജയം നേടി. ഇവരിൽ 56 സമ്പൂർണ എ പ്ലസുകാരുണ്ട്. പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ 249 ൽ 248 വിദ്യാർഥികൾ വിജയിച്ചു. 11 പേർ സമ്പൂർണ എ പ്ലസുകാരാണ്. ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ സ്കൂൾ പരീക്ഷയെഴുതിയ 23 പേരും വിജയിച്ചതോടെ നൂറ് ശതമാനം നിരയിൽ വീണ്ടും നിലകൊണ്ടു. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് സമ്പൂർണ എ പ്ലസുകാരിൽ മുമ്പിൽ. ഇവിടെ 75 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 276 ൽ 275 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. നൂറ് ശതമാനത്തിന്‍റെ നിരയിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമോറിയൽ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 120 പേരും വിജയിച്ചപ്പോൾ 11 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരായി. കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമോറിയൽ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 334 വിദ്യാർഥികളും വിജയിച്ചതിൽ 43 പേർ എല്ലാത്തിലും എ പ്ലസ് നേടി. കോട്ടപ്പുറം സെന്‍റ് ആൻസിലെ 286 വിദ്യാർഥികളും വിജയം നേടി. 34 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്. തീരമേഖയോട് ചേർന്ന വിദ്യാലയങ്ങളിൽ അഴീക്കോട് എസ്.എസ്.എം.എച്ച്.എസും നൂറിന്‍റെ തിളക്കത്തിലാണ്. പരീക്ഷയെഴുതിയ 282 പേരെയും വിജയിപ്പിച്ച ഇവിടെ 25 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്. എറിയാട് ജി.കെ.വി.എച്ച്.എസ്.എസിലെ നൂറുശതമാനത്തിൽ 14 പേർ സമ്പൂർണ എ പ്ലസുകാരാണ്. 202 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. നൂറ് ശതമാനം വിജയം നേടിയ എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറിയിൽ 56 ൽ രണ്ട് പേർ സമ്പൂർണ എ പ്ലസുകാരാണ്. പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 226 വിദ്യാർഥികളും വിജയിച്ചപ്പോൾ 12 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.