വയറിളക്ക രോഗ നിയന്ത്രണ ചികിത്സ വാരാചരണ ഉദ്ഘാടനം

വാടാനപ്പള്ളി: വയറിളക്ക രോഗനിയന്ത്രണ-പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻ സുലേഖ ജമാലു അധ്യക്ഷത വഹിച്ചു. ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ-സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ബോധവത്​കരണക്ലാസ് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കാവ്യ കരുണാകരന്‍ നയിച്ചു. പഞ്ചായത്തംഗം ശ്രീകല ദേവാനന്ദ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ. അനൂപ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ രാജു, ഡെപ്യൂട്ടി എജുക്കേഷന്‍ ആൻഡ്​ മീഡിയ ഓഫിസര്‍മാരായ സോണിയ ജോണി, റജീന രാമകൃഷ്ണന്‍, എല്‍.എച്ച്.എസ്. സബിയ എന്നിവര്‍ സംസാരിച്ചു. വാടാനപ്പള്ളി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ലിന്‍സന്‍ ജോസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.