ജനറല്‍ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം -സി.പി.ഐ ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാൻ, കെ.സി. മോഹൻലാൽ, ശോഭന മനോജ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി പി. മണി, ജില്ല കൗൺസിൽ അംഗം എം.ബി. ലത്തീഫ്, അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എം.സി. രമണൻ, കെ.വി. രാമകൃഷ്ണൻ, കെ.സി. ബിജു എന്നിവർ സംസാരിച്ചു. ബെന്നി വിൻസെന്റ്, വി.എസ്. വസന്തൻ, വർധനൻ പുളിക്കൽ, ശോഭന മനോജ്, കെ.സി. ശിവരാമൻ, വി.കെ. സരിത, അഡ്വ. ജിഷ ജോബി, അഡ്വ. അജയ്കുമാർ എന്നിവർ നേതൃത്വം നൽകി.13 അംഗ ലോക്കൽ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു, കെ.എസ്. പ്രസാദിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കെ.സി. മോഹൻലാലിനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.