നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

മേത്തല: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. തീരദേശ മേഖലയിൽ മൊത്തവില്പന നടത്തുന്ന എറണാകുളം പുത്തൻവേലിക്കര കൈമാതുരുത്തി അരുണിനെയാണ്​ (50) പാടാകുളത്തുനിന്ന്​ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ്​ വാഹനപരിശോധനക്കിടെ പിടികൂടിയത്​. കൊടുങ്ങല്ലൂർ, കോട്ടപ്പുറം തീരദേശത്തുള്ള വിവിധ സ്ഥലങ്ങളിലും മൊത്തമായി നിരോധിത പുകയില ഉത്പന്നമായ ഹാൻസ് വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സംഘം നാളുകളായി പ്രദേശത്തു രഹസ്യമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് പൊലീസ് രഹസ്യമായി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതി നിരോധിത പുകയില ഉത്പന്നങ്ങൾ എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്നും ഉപഭോക്താക്കൾ ആരാണെന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ. ബ്രിജ്കുമാർ, എസ്.ഐമാരായ സുജിത്, ആനന്ദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ സുനിൽ, സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ, ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺനാഥ്‌, എ.ബി. നിഷാന്ത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മിഥുൻ എന്നിവരാണ്​ ടീമിൽ ഉണ്ടായിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.