കയ്പമംഗലം: സമുദായത്തിന്റെ മതബോധം ചൂഷണം ചെയ്ത് ആത്മീയത കച്ചവടച്ചരക്കാക്കുന്ന സംഘങ്ങളെ നിലക്കുനിർത്താൻ സമസ്ത പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. 'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' പ്രമേയത്തിൽ നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്റെ ജില്ലതല ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ വിരുദ്ധത സമചിത്തതയോടെ ചെറുത്തുതോൽപിക്കാൻ രാഷ്ട്രീയപക്വത കൈവരിച്ച സമൂഹത്തിനുമാത്രമേ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ജോയന്റ് സെക്രട്ടറി അൻവർ മുഹ്‌യിദ്ദീൻ ഹുദവി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അൻസിഫ് വാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സർഗലയ ചെയർമാൻ ശഹീർ ദേശമംഗലം, യു.എ.ഇ ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് ജനറൽ സെക്രട്ടറി ഷിഹാസ് സുൽത്താൻ, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി മുനവർ ഫൈറൂസ് ഹുദവി, ട്രഷറർ വാഹിദ് പുല്ലൂറ്റ്, നജീബ് മദനി തങ്ങൾ, മുജീബ് റഹ്മാൻ ദാരിമി, ജാഫർ മൗലവി, ടി.കെ. കബീർ ഫൈസി, മഅ്‌റൂഫ് വാഫി, റിയാസ് അൽഹസനി, ഷിഹാബ് മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. TCK KPM SKSSF 2 എസ്.കെ.എസ്.എസ്.എഫ് കാമ്പയിൻ ജില്ലതല ഉദ്ഘാടനം അൻവർ മുഹ്‌യിദ്ദീൻ ഹുദവി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.