ഐ. ഷണ്മുഖദാസിന്​ ആദരം

തൃശൂർ: പ്രഗത്ഭ ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ ഐ. ഷണ്മുഖദാസിന്റെ സിനിമയെ സംബന്ധിച്ച കാഴ്ചപ്പാടുകൾക്ക് അനേകം അടരുകളുണ്ടെന്ന് സംവിധായകൻ കെ.പി. കുമാരൻ. പണമുള്ളതും പണമില്ലാത്തതും എന്നിങ്ങനെ രണ്ടുതരം സിനിമകൾ ഉള്ളതിൽ ഷൺമുഖദാസ്​ പണമില്ലാത്ത സിനിമയുടെ ഉപാസകനാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി ഏർപ്പെടുത്തിയ സത്യജിത് റേ പുരസ്കാരം ലഭിച്ച ഐ. ഷൺമുഖദാസിന് നവചിത്ര ഫിലിം സൊസൈറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ.പി. കുമാരൻ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എൻ. ഗോപീകൃഷ്ണൻ, കെ. അരവിന്ദാക്ഷൻ, ഡോ. ജാനകി, ഫാ. ബെന്നി ബനഡിക്ട്, പ്രിയനന്ദനൻ, ഷീബ അമീർ എന്നിവർ സംബന്ധിച്ചു. നവചിത്ര ഫിലിം സൊസൈറ്റി സെക്രട്ടറി ടി.യു. ഷാജി സ്വാഗതവും പ്രസിഡന്‍റ്​ ജിജി ജോഗി നന്ദിയും പറഞ്ഞു. tcr shanmukhadas: സത്യജിത് റേ പുരസ്കാരം ലഭിച്ച ഐ. ഷൺമുഖദാസിന് നവചിത്ര ഫിലിം സൊസൈറ്റി നൽകിയ സ്വീകരണത്തിൽ കെ.പി. കുമാരൻ ഉപഹാരം സമർപ്പണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.