രേഖകളില്ലാത്ത മത്സ്യബന്ധന ബോട്ട് പിടികൂടി

അഴീക്കോട്: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിവന്ന ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. മുനമ്പം സ്വദേശി പനക്കൽ ജോസഫിന്‍റെ 'സീ ഫേസ്' ബോട്ടാണ് രജിസ്ട്രേഷനും ലൈസൻസുമില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിച്ചെടുത്തത്. പിന്നീട് 2.5 ലക്ഷം രൂപ പിഴ ഈടാക്കി ബോട്ട് വിട്ടുകൊടുത്തു. അസിസ്റ്റന്‍റ്​ ഡയറക്ടർ ടി.ടി. ജയന്തിയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്‍റ്​ എ.എസ്.ഐ പി.ജെ. ഷിജു, സീ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് ക്രൂ ജയചന്ദ്രൻ, റോക്കി, ദേവസി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.