കൊടുങ്ങല്ലൂർ: എം.എ ഒന്നാം വർഷ വിദ്യാർഥിനിക്ക് പരീക്ഷയെഴുതാൻ അവസരം ലഭിച്ചില്ലെന്ന് പരാതി. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ എം.എ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥിനിയായ ഫായിസയാണ് കോളജ് അധികൃതർക്കെതിരെ പരാതിയുന്നയിച്ചത്. മേയ് 30ന് തുടങ്ങിയ ആദ്യ സെമസ്റ്റർ പരീക്ഷയാണ് എഴുതാൻ കഴിയാതിരുന്നത്. ബി.എ ഹിസ്റ്ററിയിൽ ബിരുദം നേടിയവർക്ക് എം.എ ഇക്കണോമിക്സ് പരീക്ഷ എഴുതാൻ യൂനിവേഴ്സിറ്റി അനുമതിയില്ലെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ഇത് കോളജിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നാണ് വിദ്യാർഥിനി കുറ്റപ്പെടുത്തുന്നത്. കോളജിന്റെ നിരുത്തരവാദപരമായ നടപടി മൂലം വിദ്യാർഥിനിക്ക് ഒരു വർഷം നഷ്ടപ്പെട്ടെന്നും നിയമനടപടി കൈക്കൊള്ളുമെന്നും ബന്ധുക്കൾ പറഞ്ഞു. പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ ശേഷമാണ് ഫായിസ അസ്മാബി കോളജിൽ എം.എ ഇക്കണോമിക്സിന് പ്രവേശനം നേടിയത്. എല്ലാ സർട്ടിഫിക്കറ്റുകളും പ്രവേശന സമയത്ത് നൽകിയിരുന്നു. മാനേജ്‌മെന്‍റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥിനി പരീക്ഷഫീസും അടച്ചിരുന്നു. വെള്ളാങ്കല്ലൂർ കാരുമാത്ര കാഞ്ഞിരത്തിങ്കൽ അബ്ദുൽ മനാഫിന്റെ മകളാണ് ഫായിസ. കോളജ് പ്രവേശനത്തിന്‍റെ ഏകജാലക സംവിധാനമായ സെൻട്രലൈസഡ് അഡ്മിഷൻ പോർട്ടലിൽ വിദ്യാർഥികൾ നേരിട്ടാണ് ആദ്യം രജിസ്റ്റർ ചെയ്യുന്നതെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. ഇതിന് ശേഷമുളള വെരിഫിക്കേഷൻ മാത്രമാണ് കോളജ് ചെയ്യുന്നത്. ഹിസ്റ്ററി ബിരുദം എടുത്തവർക്ക് മുമ്പ് പി.ജി ഇക്കണോമിക്സിന് അയോഗ്യതയുണ്ടായിരുന്നില്ലെന്നും വിവരങ്ങൾ വിദ്യാർഥിനിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.