ചാലക്കുടി: ലക്ഷ്മി എത്തിയതോടെ ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം വഴിമാറി. 130 വർഷത്തിലേറെയുള്ള ചരിത്രമാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഒന്നേകാൽ നൂറ്റാണ്ട് കാലത്തിലേറെയുള്ള ആൺകുട്ടികളുടെ കുത്തകയാണ് തകർന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ആൺകുട്ടികളുടെ ഈ സ്കൂൾ ആരംഭിച്ചത്. താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് പെൺപള്ളിക്കൂടം എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂൾ വേറെയുണ്ടായിരുന്നു. ചാലക്കുടി ഗവ. ഹൈസ്കൂളിലേക്ക് അഡ്മിഷൻ എടുക്കാൻ എത്തിയ ആദ്യത്തെ പെൺകുട്ടിക്ക് പ്രധാനാധ്യാപിക പുഷ്പവല്ലിയും മറ്റ് അധ്യാപകരും ചേർന്ന് സ്കൂളിന്‍റെ നടുത്തളത്തിൽ സ്വീകരണമൊരുക്കി. സ്വീകരിക്കാൻ നഗരസഭ അധികൃതരും എത്തിയിരുന്നു. ചെയർമാൻ വി.ഒ. പൈലപ്പൻ, നഗരസഭ അംഗങ്ങളായ കെ.വി. പോൾ, എബി ജോർജ്, സി. ശ്രീദേവി, നിത പോൾ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവരെത്തി. ലക്ഷ്മിക്ക് സമ്മാനമായി ബാഗും മറ്റ് പഠനോപകരണങ്ങളും നൽകി. തൊട്ടപ്പുറത്തെ ഗവ. എൽ.പി സ്കൂളിലാണ് ലക്ഷ്മി ഇതുവരെ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസിലേക്കാണ് അഡ്മിഷൻ എടുത്തത്. സ്കൂളിൽ പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകാൻ കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് വന്നത്. TCMchdy - 2 ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിൽ പ്രവേശനത്തിനെത്തിയ ലക്ഷ്മിയെ സ്വീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.