പൂനിലാര്‍ക്കാവില്‍ പ്രതിഷ്ഠ ദിനാഘോഷം നാളെ കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ബുധനാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ശ്രീഭൂത ബലി, തുടര്‍ന്ന് കലാമണ്ഡലം ഹരീഷ്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, 11ന് കളഭാഭിഷേകം, പ്രസാദ ഊട്ട്, വൈകീട്ട് മൂന്നിന് കാഴ്ചശീവേലി, കലാമണ്ഡലം മോഹനൻെറ നേതൃത്വത്തില്‍ പഞ്ചവാദ്യം, മേളം, വൈകീട്ട് ആറിന് ദീപാരാധന, പനമണ്ണ ശശിയുടെ നേതൃത്വത്തില്‍ തായമ്പക, രാത്രി 8.30ന് കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ് തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ക്ഷേത്രത്തിലെ നവീകരിച്ച വിളക്കുമാടത്തിന്റെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണന്‍നായര്‍, സെക്രട്ടറി കെ.വി. ഗോപി, ട്രഷറർ രാമചന്ദ്രന്‍ പയ്യാക്കല്‍, എം.കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.