തളിക്കുളം: ഗ്രാമപഞ്ചായത്ത് യുവജന ഗ്രാമസഭയും വ്യവസായിക വാണിജ്യ വകുപ്പുമായി ചേർന്ന് സംരംഭക വർഷം 2022-23 ശിൽപശാലയും സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ മുഖ്യാതിഥിയായിരുന്നു. സംരംഭകർക്കുള്ള പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങളെയും കുറിച്ച് ഗുരുവായൂർ നഗരസഭ വ്യവസായ ഓഫിസർ വി.സി. ബിന്നി മോൻ, തളിക്കുളം ബ്ലോക്ക് വ്യവസായ ഓഫിസർ ടി. മനോജ് എന്നിവർ ക്ലാസെടുത്തു. എം.കെ. ബാബു, എ.എം. മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, ഐ.എസ്. അനിൽകുമാർ, ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, ബിന്നി അറക്കൽ, കുടുംബശ്രീ ചെയർപേഴ്സൻ ഷീജ രാമചന്ദ്രൻ, ഇന്റേൺ നവനീത്, പ്രൊജക്റ്റ് അസിസ്റ്റന്റ് റിഹാസ് എന്നിവർ സംസാരിച്ചു. TCK VTPLY 3 തളിക്കുളം ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.