തൃശൂർ: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള കൈത്തൊഴിലാളി- വിദഗ്ധ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. മിക്ക ക്ഷേമനിധി ബോർഡുകളുടെ ഓഫിസുകളിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ, പെൻഷൻ വിതരണം പോലും മുടങ്ങുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് പി.വി. രാജു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.എ. മാധൻ, യൂനിറ്റ് പ്രസിഡന്‍റ് പി. മുരളീധരൻ, ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറ, കെ.എം. രാജൻ, ബിന്ദു ടോണി, അഞ്ജു ജോബി, അജയകുമാർ, സജീവ് മാധവൻ, ഒ.കെ. വിജയൻ, ആർ.എച്ച്. ഷബീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.