തൃശൂർ: കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങളുടെ നൂറാം വാർഷികം കേരള സാഹിത്യ അക്കാദമി സമുചിതമായി ആഘോഷിക്കും. രണ്ട് കൃതികളും ജാതിക്കും സാമൂഹികമായ അനീതികൾക്കുമെതിരെ ഉയർത്തിയ ശക്തമായ നിലപാട് കേരളത്തിന്റെ സമകാലീന സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി സി.പി. അബൂബക്കറും പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും സാംസ്കാരികപരിപാടികളും സംഘടിപ്പിക്കും. മലയാളികൾ താമസിക്കുന്ന മറ്റു പ്രദേശങ്ങളിലും ഈ രണ്ടു കൃതികളുടെയും സന്ദേശമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. കേരളത്തിന് നഷ്ടമാകുന്ന നവോത്ഥാനമൂല്യങ്ങളുടെ സാംസ്കാരികമായ വീണ്ടെടുപ്പായിരിക്കും വാർഷികാഘോഷ പരിപാടികളെന്ന് ഇരുവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.