Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരവസ്ഥയുടെയും...

ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും നൂറാം വാർഷികാഘോഷവുമായി സാഹിത്യ അക്കാദമി

text_fields
bookmark_border
തൃശൂർ: കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങളുടെ നൂറാം വാർഷികം കേരള സാഹിത്യ അക്കാദമി സമുചിതമായി ആഘോഷിക്കും. രണ്ട്​ കൃതികളും ജാതിക്കും സാമൂഹികമായ അനീതികൾക്കുമെതിരെ ഉയർത്തിയ ശക്തമായ നിലപാട് കേരളത്തിന്റെ സമകാലീന സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്ന് പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി സി.പി. അബൂബക്കറും പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും സാംസ്കാരികപരിപാടികളും സംഘടിപ്പിക്കും. മലയാളികൾ താമസിക്കുന്ന മറ്റു പ്രദേശങ്ങളിലും ഈ രണ്ടു കൃതികളുടെയും സന്ദേശമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. കേരളത്തിന് നഷ്ടമാകുന്ന നവോത്ഥാനമൂല്യങ്ങളുടെ സാംസ്കാരികമായ വീണ്ടെടുപ്പായിരിക്കും വാർഷികാഘോഷ പരിപാടികളെന്ന് ഇരുവരും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story