കൊടുങ്ങല്ലൂർ: അഴീക്കോട് തിബിയാൻ പ്രീ സ്കൂൾ വിദ്യാർഥികളുടെ കോൺവെക്കേഷൻ ചടങ്ങ് ആസാ ഗ്രൂപ് ചെയർമാൻ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്തു. തിബിയാനിൽ ഖുർആൻ പ്രാഥമിക പഠനം പൂർത്തിയാക്കിയ 32 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു. മാനേജിങ് ഡയറക്ടർ ഷമീർ എറിയാട് ആമുഖഭാഷണവും ഡയറക്ടർ മാഹീൻ സുഹ്രി മുഖ്യപ്രഭാഷണവും നടത്തി. പി.കെ. മുഹമ്മദ് ഷമീർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ രംഗത്ത് മികച്ച സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സി.പി. മുഹമ്മദ് ചാരിറ്റബ്ൾ ട്രസ്റ്റിനുള്ള ഉപഹാരം സി.പി. സാലിഹ് ഏറ്റുവാങ്ങി. പേബസാർ മഹല്ല് പ്രസിഡന്‍റ് എ.എ. മുഹമ്മദ് ഇഖ്ബാൽ, പി.എസ്. മുജീബ് റഹ്മാൻ, എ.കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.യു. ഷമീർ സ്വാഗതവും പി.കെ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. കുരുന്നുകളുടെ കലാ പ്രകടനങ്ങളും അരങ്ങേറി. TCK.KDR.C.P.SALIH സി.പി. മുഹമ്മദ് ചാരിറ്റബ്ൾ ട്രസ്റ്റിനുള്ള പുരസ്കാരം സി.പി. സാലിഹ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.