ന്യുമോണിയ വാക്സിൻ സൗജന്യമായി നൽകും

കൊടുങ്ങല്ലൂർ: മതിലകം സി.കെ വളവിൽ പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റൽ ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പകർച്ചപ്പനിയെ തുടർന്നുള്ള ന്യുമോണിയ പ്രതിരോധിക്കാനുള്ള സൗജന്യ ഇൻഫ്ളുവൻസ വാക്സിൻ നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 'നമ്മുടെ ആരോഗ്യം' ചാരിറ്റബ്​ൾ ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീന്‍റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കും. വാക്സിൻ എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് 'നമ്മുടെ ആരോഗ്യം' കമ്യൂണിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. നീതു വസന്ത് സംസാരിക്കും. പരമാവധി 60 പേർക്ക് വാക്സിൻ നൽകും. വാർത്തസമ്മേളനത്തിൽ ആൽഫ ഗവേണിങ്​ കൗൺസിൽ അംഗം കെ.എ. കദീജാബി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സന്ധ്യ സുജിത്ത്, പി.ആർ.ഒ വിജിൽ വിത്സൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.