നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായ അഭിജിത്
Posted On
date_range Updated On
date_range നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവല്ല: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് തിരുവല്ലയിൽ പിടിയിലായി. എക്സൈസിെൻറ നേതൃത്വത്തിൽ വിവിധ സേനകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ബാംഗ്ളൂരിൽ നിന്നുമെത്തിയ ആഡംബര ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹരിപ്പാടം പള്ളിപ്പാട് നീണ്ടുർ അംബാലിക വീട്ടിൽ യു. അഭിജിത് (21) ആണ് പിടിയിലാത്.
തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജി.എസ്.ടി വിഭാഗം എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തിരുവല്ലയിലെ പെരുംതുരുത്തിയിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.