വടശേരിക്കര:കുളങ്ങരവാലിയിൽ ജനവാസമേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി.തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളങ്ങരവാലി മോടിയിൽ രവീന്ദ്രൻ പടിയിലെ റബർ തോട്ടത്തിലാണ് പുലിയെയും കുഞ്ഞിനെയും കണ്ടത്.ചാമക്കാലായിൽ മിനിയും മകനും പ്ലാത്താനം സ്റ്റീഫൻ എന്നിവരാണ് പുലിയേയും കുഞ്ഞിനേയും കണ്ടത്.
ഒരു മാസം മുമ്പ് കുളങ്ങരവാലി പുത്തൻവീട്ടിൽ സുനിലിൻ്റെ വീട്ടിലെ വളർത്തുനായെ പുലി ആക്രമിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസം മുമ്പ് മീൻകുഴി തെക്കേക്കര തടത്തിൽ ടി എം തോമസിന്‍റെ വീട്ടിലെ രണ്ട് വളർത്തു നായ്ക്കളിൽ ഒരെണ്ണത്തിനെ വീട്ടുമുറ്റത്ത് കൂടിനുള്ളിൽ നിന്നും പുറത്തെക്ക് വലിച്ചിറക്കി കൊന്നിരുന്നു.ഇതിനു ശേഷം സമീപത്തെ ചരിവുപറമ്പിൽ ശശിയുടെ വീട്ടുമുറ്റത്തു നിന്ന പട്ടിയെയും ആക്രമിക്കാൻ ഓടിച്ചിരുന്നു.
നാലു വർഷം മുമ്പ് കുളങ്ങരവാലി ഭാഗത്തു നിന്നും പുലി കൂടു സ്ഥാപിച്ചു പുലി പിടിച്ചിരുന്നു. സംഭവം അറിഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും വാർഡ് മെമ്പർ അമ്പിളി ഷാജിയും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ റബർ തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ സ്ഥിതീകരിച്ചു. മുണ്ടൻപാറ - കുളങ്ങരവാലി വനത്തിൽ നിന്നുമാണ് പുലി ഇറങ്ങിയത്. ഈ മേഖലയിൽ അടിയന്തിരമായി പുലി കൂടു സ്ഥാപിക്കണമെന്ന് .ആണ് നാട്ടുകാരുടെ ആവിശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.