പത്തനംതിട്ട: സ്വതന്ത്ര ഇന്ത്യയിൽ ജില്ല ആസ്ഥാനത്തിെൻറ പേരിൽ അസംബ്ലി മണ്ഡലം ഇല്ലാത്ത ഒരേയൊരു പ്രദേശം പത്തനംതിട്ട മാത്രമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയും ജില്ല ഭരണാധികാരികളും ഭരണസംവിധാനങ്ങളും പത്തനംതിട്ടക്ക് വേണ്ടി പ്രതികരിച്ചില്ല. മണ്ഡലത്തിെൻറ പേര് നിലനിർത്താൻ ആരും മുന്നോട്ട് വന്നില്ല. പത്തനംതിട്ടയുടെ മേൽവിലാസം കവർന്നെടുത്ത രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിവാസികൾ എന്തിന് വോട്ട് ചെയ്യണം എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് 1917ൽ തിരുവിതാംകൂർ സർക്കാർ കൽപിച്ചു നൽകിയതാണ് പത്തനംതിട്ട താലൂക്ക് പദവി. താലൂക്ക് പദവിയും പിന്നീട് മണ്ഡല പദവിയും നഷ്ടപ്പെട്ടു. ജില്ല പിറവിക്കുശേഷം 2007 നവംബർ ഒന്നിനാണ് താലൂക്ക് പദവി നഷ്ടമായത്. 2008 വർഷം തുടക്കത്തിൽ പത്തനംതിട്ട നിയോജക മണ്ഡലം പദവിയും നഷ്ടമായി. അത് പിന്നീട് ആറന്മുളയായി മാറ്റി.
2005ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോജക മണ്ഡല ഡീ-ലിമിറ്റേഷൻ കമീഷന് നൽകിയ മാർഗരേഖയിൽ നിലവിലുള്ള മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാതെയും ജില്ല ആസ്ഥാനങ്ങളുടെ പേരിലുള്ള മണ്ഡലങ്ങൾ നിലനിർത്തിയും ക്രമീകരണം നടത്താനായിരുന്നു നിർദേശം. എന്നാൽ, പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു. പേര് നിലനിർത്താൻ പൗരസമിതിയും മറ്റ് സംഘടനകളും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലം ഉണ്ടായില്ല.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.