പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ സ​മ്പൂ​ർ​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​ത്വ കൗ​ൺ​സി​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

മാ​ലി​ന്യ സം​സ്‌​ക​ര​ണം, മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജൈ​വ- അ​ജൈ​വ മാ​ലി​ന്യം നൂ​റു ശ​ത​മാ​ന​വും ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ ത​രം​തി​രി​ക്ക​ണം. അ​ജൈ​വ മാ​ലി​ന്യം പൂ​ർ​ണ​മാ​യും വാ​തി​ൽ​പ​ടി ശേ​ഖ​ര​ണം​വ​ഴി സാ​ധ്യ​മാ​ക്ക​ണം. ജൈ​വ മാ​ലി​ന്യം പൂ​ർ​ണ​മാ​യും ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ സം​സ്‌​ക​രി​ക്ക​ണം. ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ, ഹ്ര​സ്വ​കാ​ല ഇ​ട​പെ​പ​ട​ൽ, ദീ​ർ​ഘ​കാ​ല ഇ​ട​പെ​ട​ൽ എ​ന്നീ രീ​തി​യ​ൽ പ്ര​ത്യേ​ക​മാ​യി ത​രം​തി​രി​ച്ച് ന​ട​പ്പാ​ക്ക​ണം.

അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് 2023 മാ​ർ​ച്ച്​ 15 മു​ത​ൽ 31 വ​രെ മു​ന്നൊ​രു​ക്കം ന​ട​ത്ത​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ നി​ർ​ദേ​ശി​ച്ചു.

പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പൊ​ലീ​സ് സേ​വ​നം അ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗം വി​ല​യി​രു​ത്തി.

ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ പ്രേം​കു​മാ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് പ്രി​ൻ​സ്​ അ​ല​ക്‌​സാ​ണ്ട​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Suggestion to form Sanitation Council in local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.