പന്തളം: മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭിച്ച സിവിൽ എക്സൈസ് ഓഫിസർ പന്തളം പൂഴിക്കാട് പുത്തൻവീട്ടിൽ എം. അസീസിന് ഇത് അർഹതപ്പെട്ട അംഗീകാരം. ജില്ലയിൽ ആദ്യമായി എക്സൈസ് മെഡൽ ലഭിക്കുന്ന സിവിൽ എക്സൈസ് ഓഫിസറാണ്. പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫിസ് കൂടാതെ എക്സൈസ് കമീഷണറുടെ സ്റ്റേറ്റ് നാർകോട്ടിക്ക് സ്ക്വാഡിലും അംഗമാണ്. സംസ്ഥാനത്തെ വിവിധ മയക്കുമരുന്ന് റെയ്ഡുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2001ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എക്സൈസ് വകുപ്പിൽ നിയമിതനായ അസീസ് 2009ൽ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ ഒന്നാംസ്ഥാനക്കാരനായാണ് നിയമിതനായത്. മികവിന് അംഗീകാരമായി 2019ൽ സംസ്ഥാന എക്സൈസ് കമീഷണറുടെ നോർത്ത് സോൺ സ്ക്വാഡിൽ അംഗമായി. ഇപ്പോൾ എക്സൈസ് കമീഷണർ സ്ക്വാഡിലും പത്തനംതിട്ട എക്സൈസ് റേഞ്ചിലുമായി ജോലിയിൽ തുടരുന്നു. ഭാര്യ: രശ്മി അസീസ്. ആരിഫ്, ഉമർ എന്നിവർ മക്കളാണ്. ഫോട്ടോ: എം. അസീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.