പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര കൊല്ലം തടവും, 1,76,500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. വടശ്ശേരിക്കര ചെറുകുളഞ്ഞി സ്വദേശി പൂവത്തുംതറയിൽ വീട്ടിൽ റിൻസൺ മാത്യു (37) വിനെയാണ് ശിക്ഷിച്ചത്.
2019 മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രളയത്തെതുടർന്ന് വീടിന്റെ പുറകിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് വേണ്ടി ജെ.സി.ബിയുമായി ചെന്നതായിരുന്നു പ്രതി. ഇരയുമായി പരിചയത്തിലായശേഷം പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റാന്നി പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന സുരേഷ് എം.ആർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഡിവൈഎസ്പി ആർ. ജയരാജ് ചാർജ് ഷീറ്റ് സമർപ്പിച്ച കേസിൽ അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷൻ തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.