യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി​യു​ടെ പ​ത്ത​നം​തി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​

ക​മ്മി​റ്റി ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​ന​വേ​ള​യി​ൽ ദേ​ശീ​യ നേ​താ​വ്​ സ​ച്ചി​ൻ പൈ​ല​റ്റി​നൊ​പ്പം

നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ന്നി​വീ​ണ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ആ​റ​ന്മു​ള​യി​ലെ മ​ത്സ​ര​ത്തു​ഴ​യ​ൽ

പ​ത്ത​നം​തി​ട്ട: ‘മ​റ്റാ​രു​ണ്ട്​ എ​ൽ.​ഡി.​എ​ഫ​ല്ലാ​തെ’ എ​ന്ന മു​ദ്രാ​വാ​ക്യം പോ​ലെ താ​ൻ ചെ​യ്ത വി​ക​സ​ന നേ​ട്ട​ങ്ങ​ൾ​ക്കു പ​ക​രം എ​ന്തു​ണ്ട്​ നി​ങ്ങ​ൾ​ക്ക്​ പ​റ​യാ​ൻ എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മ​ന്ത്രി കൂ​ടി​യാ​യ വീ​ണാ ജോ​ർ​ജ്​ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര്യ​ട​ന​ങ്ങ​ളി​ൽ ക​ളം നി​റ​ഞ്ഞാ​ടു​മ്പോ​ൾ അ​വ​രെ നേ​രി​ടാ​ൻ രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ നോ​ക്കി​യാ​ണ്​ യു.​ഡി.​എ​ഫ്​ ക​ട്ട​ക്ക്​ നി​ൽ​ക്കു​ന്ന അ​ബി​ൻ വ​ർ​ക്കി​യെ ഇ​നി ‘എ​ല്ലാം വ​ർ​ക്കാ​ക്കാ’​നാ​യി ​കൊ​ണ്ടു​വ​ന്ന​ത്.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്​ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം പ്ര​ചാ​ര​ണ​വേ​ള​യി​ൽ

വീ​ണാ ജോ​ർ​ജ്​ ഒ​റ്റ​ശ്വാ​സ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലും സം​സ്ഥാ​ന​ത്തും താ​ൻ കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി എ​ണ്ണി​പ്പ​റ​യും. ജി​ല്ല​യി​ൽ 2100 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​റ​ന്മു​ള​യി​ൽ ന​ട​പ്പാ​ക്കി. 12 ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ത്ത്​ ലാ​ബ്​ ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി​യാ​യി. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ്​ ഉ​ൾ​​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ തു​ട​ങ്ങി. റാ​ന്നി, കോ​ന്നി, എ​ഴു​മ​റ്റൂ​ർ, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല തു​ട​ങ്ങി​യ എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും പു​തി​യ കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഇ​ട​തു​സ​ർ​ക്കാ​ർ വ​രു​മ്പോ​ൾ ക​മ്പി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. അ​ത്​ ഇ​ന്ന്​ നാ​ലാ​മ​ത്തെ ബാ​ച്ച്​ പ​ഠി​ച്ചി​റ​ങ്ങി. ഇ​ടു​ക്കി, വ​യ​നാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. താ​ൻ നി​രാ​ഹാ​ര​മി​രു​ന്ന്​ സ​മ​രം ന​ട​ത്തി നേ​ടി​യെ​ടു​ത്ത സ്​​റ്റേ​ഡി​യം വി​ക​സ​നം 15 കോ​ടി​ക്ക്​ യാ​ഥാ​ർ​ഥ്യ​മാ​ക്കി. എ​ൺ​പ​തി​ല​ധി​കം റോ​ഡു​ക​ൾ ബി.​എം ആ​ൻ​ഡ്​ ബി.​സി നി​ല​വാ​ര​ത്തി​ലാ​യി. കാ​ഞ്ഞി​ര​മൂ​ട്ടി​ക്ക​ട​വ്​ പാ​ലം, മ​ണ്ണാ​ൻ​ക​ട​വ്​ പാ​ലം, കോ​ഴ​ഞ്ചേ​രി പാ​ലം, വ​യ​റ​പ്പു​ഴ പാ​ലം, പു​തു​ക്കു​ള​ങ്ങ​ര പാ​ലം എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി. അ​ബാ​ൻ ഫ്ലൈ​ഓ​വ​ർ കേ​സി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ ന​ട​പ​ടി​യാ​യി. കൂ​ടാ​തെ നി​ര​വ​ധി സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ. ഇ​ങ്ങ​നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ങ്ങ​ൾ.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ

കോ​ള​ജു​ക​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ

ജി​ല്ല​യി​ലെ പ​ല പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച്​ പ​ഠി​ച്ചാ​ണ്​ അ​ബി​ൻ വ​ർ​ക്കി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. കോ​ഴ​ഞ്ചേ​രി പാ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തെ​ന്ന്​ ​പോ​സ്റ്റ​റി​റ​ക്കി​യ​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്. എ​ന്നാ​ൽ, അ​ത്​ പാ​ല​മ​ല്ല, അ​പ്രോ​ച്ച്​ റോ​ഡാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​തെ​ന്ന്​ പ​റ​ഞ്ഞ​ത്​ സി.​പി.​എ​മ്മി​ന്‍റെ ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്. ഏ​താ​ണ്​ സ​ത്യ​മെ​ന്ന് മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന്​ അ​ബി​ൻ വ​ർ​ക്കി തി​രി​ച്ച​ടി​ക്കു​ന്നു.

സ്​​റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​നു​മ​തി കൊ​ടു​ക്ക​രു​ത്​ എ​ന്നു​പ​റ​ഞ്ഞ്​ ത​നി​ക്ക്​ പ​ല​രും ക​ത്തെ​ഴു​തി​യ​താ​യി കാ​യി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​രാ​തി പ​റ​ഞ്ഞ​താ​യി വീ​ണാ ജോ​ർ​ജ്. എ​ന്നാ​ൽ, 2020 മു​ത​ൽ 25 വ​രെ ന​ഗ​ര​സ​ഭ ഭ​രി​ച്ച​ത്​ ഇ​ട​തു​പ​ക്ഷ​മാ​ണ്. അ​വ​രാ​യി​രി​ക്ക​ണം പ​രാ​തി പ​റ​ഞ്ഞ്​ ക​ത്തെ​ഴു​തി​യ​തെ​ന്ന്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ കാ​ല​മാ​ണി​ത്. മ​യ​ക്കു​മ​രു​ന്ന്​ ഏ​റ്റ​വും രൂ​ക്ഷ​മാ​യ കാ​ലം. പി.​എ​സ്.​സി​യി​ൽ ഒ​ന്നാം റാ​ങ്കു​ണ്ടാ​യി​ട്ടും ജോ​ലി കി​ട്ടു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ വി​​ദേ​ശ​ത്തേ​ക്ക്​​ ക​യ​റി​​പ്പോ​കു​ന്ന​തു ത​ട​യാ​ൻ പ​ദ്ധ​തി​യി​ല്ല.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ തീ​പി​ടി​ക്കു​മ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഓ​ഫാ​യി​പ്പോ​കു​ന്നു. ക​ത്രി​ക വ​യ​റ്റി​ലി​ട്ട്​ തു​ന്നി​ക്കെ​ട്ടി​യി​ട്ട്​ 50 ​കൊ​ല്ലം അ​വി​ടെ​യി​രി​ക്കും എ​ന്നു പ​റ​ഞ്ഞ ആ​രോ​ഗ്യ​വ​കു​പ്പ്, ചി​കി​ത്സ പി​ഴ​വു​ക​ളു​ടെ ഘോ​ഷ​യാ​ത്ര, നേ​രെ​യാ​ക്കാ​ൻ പോ​യ കൈ ​വ​ള​യു​ന്നു. കു​ട്ടി​ക​ൾ​ക്ക്​ കൈ ​ന​ഷ്ട​പ്പെ​ടു​ന്നു, ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ്​ വീ​ട്ട​മ്മ​ക്ക്​ ജീ​വ​ൻ ന​ഷ്ട​മാ​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ത്ത​താ​യി അ​ബി​ൻ വ​ർ​ക്കി ആ​രോ​പി​ക്കു​ന്നു. അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​ട്ടെ​ടു​ത്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.

അ​ന​ക്ക​മി​ല്ലാ​ത്ത ന​ഗ​രം

എ​ട്ടു​മ​ണി ക​ഴി​ഞ്ഞാ​ൽ ആ​ളും അ​ന​ക്ക​വു​മി​ല്ലാ​ത്ത ന​ഗ​ര​മാ​ണ്​ പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​നി​യും മാ​റാ​ത്ത​തൊ​ക്കെ മാ​റു​മെ​ന്നും എ​ൻ.​ഡി.​എ പ​റ​യു​ന്നു. ആ​റ​ന്മു​ള​യി​ൽ ഒ​രു കൃ​ഷി​യും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ല. ഏ​ക്ക​ർ​ക​ണ​ക്കി​ന്​ പാ​ട​ങ്ങ​ൾ വെ​റു​തെ കി​ട​ക്കു​ന്നു. പാ​ട​ങ്ങ​ൾ നി​ക​ത്താ​ൻ വ​ന്ന ത​ട്ടി​പ്പു ക​മ്പ​നി​യെ അ​വി​ടെ​നി​ന്ന്​ ഓ​ടി​ക്കാ​ൻ സ​മ​രം ന​ട​ത്തി​യ​യാ​ളാ​ണ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ്ര​ധാ​ന​മ​ന്ത്രി വി​ഭാ​വ​നം ചെ​യ്യു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്​ എ​ൻ.​ഡി.​എ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​യു​ന്നു.

Tags:    
News Summary - Amidst the achievements, the competition in Aranmula was marred by criticism.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.