അക്രമത്തിൽ പരിക്കേറ്റവരിൽനിന്ന് പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തി പൊലീസ്
മൊഴി രേഖപ്പെടുത്തുന്നു
പന്തളം: ആർ.എസ്.എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. പന്തളം, കുരമ്പാല, പുത്തൻകാവിൽ ദേവി ക്ഷേത്രത്തിന് സമീപം ഗോകുലം വീട്ടിൽ ഗോപാലകൃഷ്ണന്‍റെ വീട്ടിലാണ് ആർ.എസ്.എസ് അക്രമം. ഗോപാലകൃഷ്ണന്‍റെ മകൻ അഭിനവിനെ ലക്ഷ്യം വെച്ചാണ് സംഘം എത്തിയത്. അമ്മൂമ്മ ലക്ഷ്മി കുട്ടിയമ്മ (75), അഭിനവിന്‍റെ അമ്മ ബിന്ദു (50), മകൻ അഭിനവ് (18) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരമ്പാല അഖിൽ നിവാസിൽ അഖിൽ, ഉഷ ഭവനത്തിൽ സുബിൻ കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.എസ്.എസ് സംഘം വടിവാൾ ഉൾപ്പെടെ മാരകായുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം 3.30 ഓടുകൂടിയാണ് സംഭവം. മാസങ്ങൾക്ക് മുമ്പ് കുരമ്പാല പുത്തൻകാവ് അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.