പന്തളം: രക്തദാന ദിനത്തിൽ ഏറ്റവും അധികം ആളുകൾക്ക് രക്തം നൽകാനായതിന്റെ അഭിമാനത്തിലാണ് പന്തളത്തെ സോഷ്യൽ മീഡിയ കൂട്ടായ്മ. വ്യത്യസ്ത ഗ്രൂപ്പുകളിൽപെട്ട നിരവധി ആളുകളാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രക്തം ആവശ്യം വരുമ്പോൾ ആദ്യം നോക്കുന്നതും ഇതുതന്നെ. സേവനമനോഭാവം ലക്ഷ്യമാക്കിയാണ് സമൂഹ മാധ്യമ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. നിലവിൽ 1500 അധികം ആളുകൾ ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക്, വാട്ട്സ്ആപ് കൂട്ടായ്മയിലൂടെയാണ് ആളുകൾക്ക് രക്തം നൽകുന്നത്. ഫോൺ നമ്പറും പേരും രക്ത ഗ്രൂപ്പും പന്തളം ന്യൂസ് ഫേസ്ബുക്ക് പേജിൽ പിൻ ചെയ്ത പോസ്റ്റിൽ ഉണ്ട്.
ആയിരക്കണക്കിന് ആളുകൾക്ക് പന്തളത്ത് രക്തം നൽകുന്നതിന് നേതൃത്വം നൽകിയിട്ടുള്ള അന്തരിച്ച ശ്രീകുമാർ സോപാനമാണ് പന്തളത്തെ ബ്ലഡ് ബാങ്ക് എന്ന ആശയത്തിന് തുടക്കമിട്ടത്. ഗ്രൂപ്പിലെ ആവശ്യപ്രകാരം ഏറെ തവണ രക്തം നൽകിയതിന്റെ ക്രഡിറ്റ് കിരൺ കുരമ്പാലയ്ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.