തീ​ര​മി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ല​ഞ്ചു​ഴി തെ​ക്കി​നേ​ത്ത് വീ​ട്ടി​ൽ ശി​വ​കു​മാ​റി​ന്‍റെ വീ​ടും സ​മീ​പ​ത്തെ പ​ശു​ത്തൊ​ഴു​ത്തും​ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​തി​ക്കാ​വു​ന്ന നി​ല​യി​ൽ

തീരമിടിയുന്നു; ആശങ്കയിൽ കുടുംബങ്ങൾ

പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ലാ​റി​ന്റെ തീ​രം ഇ​ടി​യു​ന്ന​ത് പു​ര​യി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും മാ​ത്ര​മ​ല്ല പാ​ല​ങ്ങ​ൾ​ക്കും കു​ളി​ക്ക​ട​വു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. ​പ്ര​മാ​ടം പാ​റ​ക്ക​ട​വ്,​ കൈ​പ്പ​ട്ടൂ​ർ, പ​ന്ത​ളം വ​ലി​യ പാ​ലം, തു​മ്പ​മ​ൺ അ​മ്പ​ല​ക്ക​ട്​ പാ​ലം എ​ന്നി​വ​ക്കെ​ല്ലാം തീ​ര​മി​ടി​ച്ചി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പാ​ല​ങ്ങ​ളു​ടെ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ തീ​ര​മി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​ണ്.

അ​ച്ച​ൻ​കോ​വി​ലാ​റി​ന്റെ കോ​ന്നി മു​ത​ൽ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഐ​രാ​ണി​ക്കു​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് ആ​റ്റു​തീ​ര​വും കു​ളി​ക്ക​ട​വു​ക​ളും തീ​ര​ത്ത് നി​ന്ന മ​ര​ങ്ങ​ളു​മാ​ണ് ഇ​ടി​ഞ്ഞു​താ​ഴൂ​ന്ന​ത്. മ​ണ​ൽ​വാ​രി വ​ലി​യ കു​ഴി​ക​ളാ​യി കി​ട​ക്കു​ന്ന ആ​റി​ന്റെ തീ​ര​ത്തെ അ​ടി​ത്ത​ട്ട് ഇ​ള​കി പ​ല​യി​ട​ത്തും കെ​ട്ടി​യി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യും തീ​ര​ത്തി​ന്റെ അ​ടി​വാ​ര​വും നേ​ര​ത്തേ​ത​ന്നെ ന​ഷ്ട​മാ​യി​രു​ന്നു. മു​മ്പ് റി​വ​ർ മാ​നേ​ജ്മെ​ന്റി​ന്റെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്റെ​യും ഫ​ണ്ടും ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ പ​ദ്ധ​തി​ക​ളും ഉ​പ​യോ​ഗി​ച്ച് തീ​രം ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തൊ​ന്നു​മി​ല്ല.

അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ വ​ലം​ഞ്ചു​ഴി​യി​ൽ തീ​ര​വും വ​ൻ​തോ​തി​ൽ ഇ​ടി​യു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വ​ല​ഞ്ചു​ഴി ഇ​ല്ല​ത്തു​ക​ട​വ്, ന​ച്ചു​റ​വേ​ലി​ക്ക​ട​വ്, വ്യാ​ഴി​ക്ക​ട​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ന​ദി​ക്ക​ര ഇ​ടി​ഞ്ഞു​തു​ട​ങ്ങി​യ​ത്. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ തീ​രം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന തീ​ര​മി​ടി​ച്ചി​ൽ കാ​ര​ണം പ​ല​യി​ട​ത്തും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യു​ണ്ട്.

ഇ​ല്ല​ത്ത് ക​ട​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ന​ദി​ക്ക​ര വ​ലി​യ രീ​തി​യി​ൽ വി​ണ്ടു​കീ​റി ഇ​ടി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്കു​പോ​ലും ഭി​ഷ​ണി​യാ​യി മാ​റി. സം​ര​ക്ഷ​ണ​ഭി​ത്തി പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​കു​ക​യാ​ണ്.

തീ​ര​മി​ടി​ച്ചി​ൽ ത​ട​യു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന​ത്​ നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ൽ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് പ​തി​വാ​ണ്. 2018 ലെ ​പ്ര​ള​യ​ത്തി​ൽ വ​ലി​യ ​തീ​ര​മി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.

തീ​ര​മി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ല​ഞ്ചു​ഴി തെ​ക്കി​നേ​ത്ത് വീ​ട്ടി​ൽ ശി​വ​കു​മാ​റി​ന്‍റെ വീ​ടും സ​മീ​പ​ത്തെ പ​ശു​ത്തൊ​ഴു​ത്തും​ ഏ​തു നി​മി​ഷ​വും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ലെ നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യി​​ലാ​​ണ്. തീ​ര​ത്തോ​ടു​ചേ​ർ​ന്ന പു​ര​യി​ട​വും ഫ​ല​വൃ​ക്ഷ​ങ്ങ​ളും മാ​ത്ര​മ​ല്ല ഒ​ട്ടേ​റെ വീ​ടു​ക​ൾ​വ​രെ അ​പ​ക​ട​ത്തി​ലാ​യി​ട്ടും അ​ധി​കാ​രി​ക​ൾ തീ​ര​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ല.

മു​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ച​ർ​ച്ചാ വേ​ള​യി​ൻ കു​മ്പ​ഴ പാ​ല​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഭാ​ഗ​ത്തെ അ​ച്ച​ൻ​കോ​വി​ലാ​റി​ന്റെ തീ​രം കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ല​ഞ്ചു​ഴി തോ​ണ്ട​ക്ക​ട​വ്, ഇ​ല്ല​ത്തു​ക​ട​വ്, ന​ച്ചു​റ​വേ​ലി​ക്ക​ട​വ്, വ്യാ​ഴി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന ​സം​ര​ക്ഷ​ണ​മ​തി​ൽ കെ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.

Tags:    
News Summary - Coastal storms, families worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.