Posted On
date_range Updated On
date_range മദ്യപന്മാരുടെ ശല്യത്തിൽ വലഞ്ഞ് റാന്നി
റാന്നി: അങ്ങാടി ഉപാസന ജങ്ഷൻ മുതൽ ബോട്ടുജെട്ടി കടവുവരെ പ്രദേശം രാത്രി ആറുമണിക്ക് ശേഷം മദ്യപാനികളുടെയും കഞ്ചാവ് ലോബിയുടെയും പിടിയിൽ. ദൂരസ്ഥലങ്ങളിൽനിന്ന് ഓട്ടോകളിലും ചെറിയ കാറുകളിലും എത്തുന്നവരാണ് അധികവും.
മദ്യക്കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ റോഡിൽ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. വേനൽക്കാലം ആയതോടുകൂടി 100 കണക്കിന് ജനങ്ങളാണ് ഈ കടവിനെ ആശ്രയിച്ച് കുളിക്കുവാനും നനക്കുവാനുമായി എത്തുന്നത്.
അടിയന്തരമായി എക്സൈസിന്റെയും പൊലീസിന്റെയും നിരീക്ഷണം ഈ പ്രദേശങ്ങളിൽ ശക്തിപ്പെടുത്തണമെന്ന് മനുഷ്യാവകാശ കർമസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.