പത്തനംതിട്ട: മുതിർന്ന പൗരന്മാർക്ക് അനുവദിച്ച റെയിൽവേ കൺസെഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയക്കുന്ന പ്രതിഷേധ പരിപാടി നടത്തി. ജില്ലതല ഉദ്ഘാടനം മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു.
60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും കൺസെഷൻ നിലവിലുണ്ടായിരുന്നത് 2020 മാർച്ച് മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ആനുകൂല്യ പുനഃസ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 50,000 പോസ്റ്റ് കാർഡ് പ്രധാനമന്ത്രിക്ക് അയച്ചാണ് പ്രതിഷേധിച്ചത്.
ജില്ല വൈസ് പ്രസിഡന്റ് കെ.യു. മന്മദൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുരേഷ് ബാബു, യോഹന്നാൻ കൊന്നയിൽ, രാജേന്ദ്ര വർമ, എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.