പൊയ്കയിൽ ശ്രീകുമാര ഗുരുവിന്‍റെ 146 മത് ജന്മദിനത്തിൻ്റെ ഭാഗമായ ഭക്തി ഘോഷയാത്ര തിരുവല്ല നെല്ലാട് ജംഗ്ഷനിൽ ശനിയാഴ്​ച്ച പി.ആർ.ഡി.എസ് പ്രസിഡണ്ട് വൈ. സദാശിവൻ ഉദ്​ഘാടനം ചെയ്യുന്നു

ഇരവിപേരൂരിനെ മനുഷ്യസാഗരമാക്കി പി.ആർ.ഡി.എസ്​ ഭക്​തി ഘോഷയാത്ര

ഇരവിപേരൂർ: ആദിയർ ജനതയുടെ ദേശീയ ഉൽസവ മായ പൊയ്കയിൽ ശ്രീകുമാര ഗുരുവിന്‍റെ 146 മത് ജന്മദിനത്തിൻ്റെ ഭാഗമായ പ്രത്യക്ഷ രക്ഷാ ​ദൈവസഭാ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്തി ഘോഷയാത്രയിൽ ശുഭ്ര വസ്ത്രധാരി കളയായ പതിനായിരങ്ങൾ അണിനിരന്നു. അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ചെണ്ടമേളം, ബാൻഡ്, ടാബ്ലോ കൾ, കൊടിതോരണങ്ങൾ, ഛായാചിത്രങ്ങൾ തുടങ്ങിയവയും ഘോഷയാത്രക്ക്​ കൊഴുപ്പേകി.

കേരളത്തിനകത്തും പുറത്തു നിന്നും എത്തിച്ചേർന്ന ഭക്​തർ ശനിയാഴ്​ച്ച ഉച്ചകഴിഞ്ഞ് തിരുവല്ല നെല്ലാട് ജംഗ്ഷനിൽസംഘടിച്ചു. തുടർന്ന്​ നടന്ന ഘോഷയാത്ര പി.ആർ.ഡി.എസ് പ്രസിഡണ്ട് വൈ. സദാശിവൻ ഉദ്​ഘാടനം ചെയ്തു. അച്ചടക്കത്തോടെ നീങ്ങിയ ഘോഷയാത്ര പി.ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ 7 മണിക്ക് എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനയോടെ സമാപിച്ചു.

ഘോഷയാത്രക്ക്​ ഗുരുകുല ശ്രേഷ്ഠൻ ഈ.റ്റി. രാമൻ, ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ, ജനറൽ സെക്രട്ടറി സി.സി. കുട്ടപ്പൻ, വൈസ് പ്രസിഡണ്ട് ഡോ. പി.എൻ. വിജയകുമാർ, ട്രഷറർ സി.എൻ. തങ്കച്ചൻ ജോയിൻ്റ് സെക്രട്ടറി പി.രാജാറാം, ഗുരുകുല സമിതി അംഗങ്ങളായ മഞ്ചാടിക്കരി മണി, കെ.എസ്. വിജയകുമാർ, ഒ.ഡി. വിജയൻ, ഹൈക്കൗൺസിൽ അംഗങ്ങളായ എം.എസ്. വിജയൻ എ.ആർ. ദിവാകരൻ, ടി.എസ് മനോജ് കുമാർ, പി.ജി. ദിലീപ് കുമാർ, വി.ടി. രമേശ്, വി.ആർ കുട്ടപ്പൻ , സി.കെ. ജ്ഞാനശീലൻ, യുവജന സംഘം പ്രസിഡണ്ട് കെ.ആർ. രാജീവ്: മഹിളാ സമാജം പ്രസിഡണ്ട് വി.എം. സരസമ്മ എന്നിവരും നേതൃത്വം നൽകി. ഇവർക്ക്​ പിന്നിൽ മേഖല ഉപദേഷ്ടാക്കൾ, യുവജനസംഘം കേന്ദ്ര സമിതി , മഹിളാ സമാജം കേന്ദ്ര സമിതി, ആചാര്യ കലാക്ഷേത്രം, . എംപ്ലോയ്‌സ് ഫോറം, കേന്ദ്ര സമിതികൾ എന്നിവരും തുടർന്ന്​ ശാഖാ അംഗ ങ്ങളും അണിനിരന്നു.

Tags:    
News Summary - PRDS devotional procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.