മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരം; ഓമല്ലൂർ പഞ്ചായത്തിന്

പത്തനംതിട്ട: ജില്ലയിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള മഹാത്മ പുരസ്കാരം ഓമല്ലൂർ പഞ്ചായത്തിന്. തുടർച്ചയായ മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷം 33624 തൊഴിൽ ദിനങ്ങളാണ് പഞ്ചായത്ത് സൃഷ്‌ടിച്ചത്.

441 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയാണ് പദ്ധതി നടപ്പാക്കിയത്. 253 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി. പദ്ധതിയുടെ ആകെ ചെലവ്-203 ലക്ഷം രൂപയാണ്. ചെലവഴിച്ച തുക-115.6 ലക്ഷം രൂപയാണ്. മെറ്റീരിയൽ പ്രവർത്തി തുക 76 ലക്ഷം, ശരാശരി തൊഴിൽ ദിനം 76.24. ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയിൽ ആസ്തി വികസന പ്രവർത്തികൾക്കാണ് മുൻ‌തൂക്കം നൽകിയത്.

കുടിവെള്ള ക്ഷാമം നേരിടുന്ന വീടുകളിൽ കിണറുകൾ, കിണർ റീചാർജ് സംവിധാനം എന്നിവ നടപ്പാക്കി. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ കോഴി കുഞ്ഞുങ്ങളെ നൽകിയപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ അവക്ക് ആവശ്യമായ കോഴിക്കൂടുകൾ നിർമിച്ചു. പഞ്ചായത്തിലെ തരിശ് ഭൂമികൾ ഏറ്റെടുത്തു കൃഷി ഇറക്കി. സ്കൂളുകളിൽ വലിയ കമ്പോസ്റ്റ് സംവിധാനം നിർമിച്ചു.

ലൈഫ് ഭവന നിർമാണത്തിന് ആവശ്യമായ തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ നൽകി. ദീർഘ വീഷണത്തോടെയുള്ള ഭരണ സമ്മിതിയുടെ കാഴ്ചപ്പാടിന്റെയും ഇച്ഛ ശക്തിയുടെയും അംഗീകരമാണ് മഹാത്മാ അവാർഡ് ലഭിച്ചതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. ഇത്തവണ ബി.ജെ.പി പിടിച്ചെടുത്ത പഞ്ചായത്തിൽ വി. ആതിരയാണ് പ്രസിഡന്‍റും അഭിലാഷ് വൈസ് പ്രസിഡന്‍റുമാണ്.

Tags:    
News Summary - Mahatma Award for Best Gram Panchayat; Omallur Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.