വെറുമൊരു ​​ബോർഡ്​ വെച്ച്​ തട്ടിപ്പി​െൻറ വഴിയിലേക്ക്​

കോന്നി: വെറുമൊരു ബോർഡു​മാത്രം െവച്ച് കമ്പനിയാണെന്ന് കാട്ടിയാണ് അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന്​ പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്. വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത്. എന്നാൽ, കെട്ടിടത്തി​െൻറ ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കിയാണ് നടത്തിപ്പുകാർ വഞ്ചിച്ചിരിക്കുന്നത്.

മേരി റാണി പോപുലർ നിധി ലിമിറ്റഡ്, എം.ആർ.പി.എൻ ചിട്ട് പ്രൈവറ്റ്​ ലിമിറ്റഡ്​, മൈ പോപുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി ട്രേഡിങ്​ എൽ.എൽ.പി, വകയാർ ലാബ് എൽ.എൽ.പി, സാൻ പോപുലർ ബിസിനസ്​ സൊല്യൂഷൻ ലിമിറ്റഡ്, സാൻ പോപുലർ ഇ- സൊല്യൂഷൻ എൽ.എൽ.പി, അമല പോപുലർ നിധി, എം.ആർ.പി.എൻ പോപുലർ എക്സ്പോർട്ട്, സാൻ പോപുലർ ഫ്യുവൽസ് എൽ.എൽ.പി, പോപുലർ മെഡികെയർ എൽ.എൽ.പി, സാൻ പോപുലർ ട്രേഡേഴ്‌സ് എൽ.എൽ.പി ഉൾ​െപ്പടെ ഇല്ലാത്ത 13 സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 

അടിത്തറ ഇളകിത്തുടങ്ങിയത് 2014-15ൽ

കോന്നി: മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.

കേരളത്തിനകത്തും പുറത്തുമായി 350 ശാഖകൾ ഉള്ള പോപുലർ ലക്ഷക്കണക്കിന് നിക്ഷേപകരിൽനിന്ന് ആയിരത്തിലധികം കോടിയാണ് തട്ടിയെടുത്തത്. 1976ൽ പ്രവർത്തനം ആരംഭിച്ച പോപുലറി​െൻറ അടിത്തറ ഇളകിത്തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന്​ ഒരു പരിചയവും ഇല്ലാത്ത വനാമി കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്​ടമുണ്ടായി.

ഇതോടെ മകൾ ഡോ. റീനു മറിയം തോമസിന്​ സി.ഇ.ഒ ചുമതല നൽകി. ഇതിനെ തുടർന്ന്​ ഒരോവർഷം കഴിയുന്തോറും കൂടുതൽ കൂടതൽ അടിത്തറ തകർന്നു 2020 ആയപ്പോഴേക്കും പതനം പൂർത്തിയാവുകയായിരുന്നു.

മകൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്​റ്റർ ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടെ ഹെഡ് ഓഫിസിൽ എത്തേണ്ട കോടികൾ വർഷങ്ങളായി വകയാർ ഓഫിസിലേക്ക് എത്തുന്നില്ല. ഇതിനു പുറമേയാണ്​ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ നിക്ഷേപകരെ ബിസിനസ്സിൽ പങ്കാളികളാക്കി ആസൂത്രിതമായി കോടികളുടെ തട്ടിപ്പും അഞ്ചുവർഷം കൊണ്ട് നടത്തിയിരിക്കുന്നത്

Tags:    
News Summary - Popular finance scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.