കുടിവെള്ളം വരുന്നതും കാത്തു നിൽക്കുന്ന നിർമലപുരം നിവാസികൾ
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നിർമലപുരത്ത് കുടിവെള്ളമില്ലാതെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. വേനൽ ശക്തമായതോടെ പ്രദേശത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രിയദർശിനി കോളനിയിലെ അമ്പതിലധികം കുടുംബങ്ങളാണ്.
ഇവിടെ കുടിവെള്ളമെത്തിക്കാൻ അഞ്ച് വർഷം മുമ്പ് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈൻ ഇപ്പോഴും നോക്കുകുത്തിയാണ്. തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. റോഡിന്റെ വശങ്ങളിൽ മാർഗതടസ്സം സൃഷ്ടിക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വർഷത്തിൽ പാതിമാത്രമാണ് പ്രദേശത്ത് ജലലഭ്യതയുള്ളൂ. കാട്ടരുവിയും ഓലിയുമൊക്കെയാണ് ഇവരുടെ ആശ്രയം.
ഇപ്പോൾ വെള്ളം വില കൊടുത്ത് വാങ്ങേണ്ടിവരുകയാണ്. സ്വകാര്യ ജലവിതരണ ടാങ്കറിൽ വെള്ളം എത്തണമെങ്കിൽ ചിലപ്പോൾ ദിവസങ്ങൾ കാത്തിരിക്കണം. ജലലഭ്യത കുറഞ്ഞതാണ് താമസം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.