ക​ട​വു​പു​ഴ​യി​ൽ കാ​ട്ടാ​ന​ശ​ല്യം പ​തി​വ് കൈ​ത​ത്തോ​ട്ട​ത്തി​ൽ വി​ഹ​രി​ച്ച്​ ആ​ന​ക്കൂ​ട്ടം

കോ​ന്നി: മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വു​പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം വ​ർ​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ട​വു​പു​ഴ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ളു​ടെ സ​മീ​പം​വ​രെ എ​ത്തി. ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്റേ​ഷ​ന്‍റെ കു​മ്പ​ഴ​ത്തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന കൈ​ത​ച്ച​ക്ക തോ​ട്ട​ത്തി​ലേ​ക്കാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. കൈ​ത​ച്ച​ക്ക തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ക​ല്ലാ​ർ ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ എ​ത്തു​ന്ന​ത്.

ക​ല്ലാ​റി​ന്‍റെ ഒ​രു വ​ശം വ​ട​ശ്ശേ​രി​ക്ക​ര റേ​ഞ്ചി​ൽ​പ്പെ​ട്ട വ​ന​മേ​ഖ​ല​യും ഹാ​രി​സ​ൺ പ്ലാ​ന്റേ​ഷ​ന്‍റെ എ​സ്റ്റേ​റ്റു​മാ​ണ്. ക​ല്ലാ​റി​ന്‍റെ തീ​ര​ത്തെ ക​ട​വു​പു​ഴ ജ​ന​വാ​സ​മേ​ഖ​ല​യാ​ണ്. ഇ​വി​ടു​ത്തെ വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് കൂ​ടി​യാ​ണ് കാ​ട്ടാ​ന​ക​ൾ എ​സ്റ്റേ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും തി​രി​കെ വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തും. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഹാ​രി​സ​ൺ ക​മ്പ​നി എ​സ്റ്റേ​റ്റ് അ​തി​ർ​ത്തി​യി​ൽ ഹാ​ങ്ങി​ങ് സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​തും ഫ​ല​പ്ര​ദ​മാ​യി​ല്ല. സ​മീ​പ​ത്തെ പു​തു​ക്കു​ളം മേ​ഖ​ല​യി​ല​ട​ക്കം അ​ടു​ത്തി​ടെ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു.

കാ​ട്ടാ​ന​ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ വ​നം വ​കു​പ്പ് മു​ക്കു​ഴി​യി​ൽ ക്യാ​മ്പ് ഓ​ഫി​സ് തു​ട​ങ്ങി​യി​രു​ന്നു. ക​ടു​വു​പു​ഴ​യി​ൽ കാ​ട്ടാ​ന​ശ​ല്യം വ്യാ​പ​ക​മാ​യ​തോ​ടെ പു​ല​ർ​ച്ച റ​ബ​ർ ടാ​പ്പി​ങ്ങി​ന് ഇ​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളും കൈ​ത​ച്ച​ക്ക തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഭ​യ​പ്പാ​ടി​ലാ​ണ്. വ​നം​വ​കു​പ്പി​ന്റെ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീം ​സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ്

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യോ ആ​ന​ക്കൂ​ട്ട​മോ ഇ​റ​ങ്ങു​മ്പോ​ൾ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ്. രാ​ത്രി​യോ അ​തി​രാ​വി​ലെ​യോ ഒ​റ്റ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക. ആ​ന​ക​ൾ ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും അ​നാ​വ​ശ്യ​മാ​യി പോ​ക​രു​ത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാ​നാ​യി റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ഓ​ഫി​സി​ന്‍റെ​യോ, വ​ട​ശ്ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫി​സി​ന്റെ​യോ, ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്റെ​യോ ഫോ​ൺ ന​മ്പ​റു​ക​ൾ കൈ​യി​ൽ ക​രു​ത​ണം.

Tags:    
News Summary - A herd of elephants roamed the palm grove after a forest fire in Kaduvuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.