പെരുമ്പാമ്പ് തെരുവുനായെ പിടികൂടിയപ്പോൾ
പത്തനംതിട്ട: നഗരത്തിൽ പെരുമ്പാമ്പ് തെരുവുനായെ വിഴുങ്ങി. റിംഗ് റോഡിനോട് ചേർന്ന് സ്വകാര്യ ആശുപത്രിയുടെ സമീപത്തെ നഴ്സറിയിലാണ് പെരുമ്പാമ്പ് ഇറങ്ങിയത്. ഒപ്പമുള്ള നായ്ക്കൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നായെ രക്ഷിക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. നായുമായി പെരുമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് മറഞ്ഞു. നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് ആളുകൾ വന്നുനോക്കിയപ്പോഴാണ് ഇത് കാണുന്നത്. ഇവിടെ ചതുപ്പുനിലം പെരുമ്പാമ്പിന്റെയും മറ്റ് ഇഴജന്തുകളുടെയും വിഹാരകേന്ദ്രമാണ്. ഈ ഭാഗത്ത് തെരുവുനായ്ക്കളും ധാരാളമുണ്ട്. അറവുശാലയോട് ചേർന്നാണ് തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുള്ളത്. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തും മുമ്പ് പല തവണ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്. ഇവിടുത്തെ തോട് മുഴുവൻ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. റിംഗ് റോഡിനോട് ചേർന്ന ഈ പരിസരങ്ങൾ മുഴുവൻ വൃത്തിഹീനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.