ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഒ​രു​ക്കു​ന്ന​തി​ന്​ തു​ട​ക്കം കു​റി​ച്ച്​ പാ​ച​ക​പ്പു​ര​യി​ൽ നി​ല​വി​ള​ക്കി​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ ദീ​പം പ​ക​രു​ന്നു

വ​ള്ള​സ​ദ്യ: പാചകപ്പുര ഉണർന്നു; ആദ്യദിനം 10 പള്ളിയോടങ്ങൾ പങ്കെടുക്കും

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 56 ദിവസം നീളുന്ന വഴിപാട് വള്ളസദ്യയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. 500ൽപരം വള്ളസദ്യകൾ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്.

20 സദ്യാലയങ്ങൾ 16 സദ്യ കോൺട്രാക്ടർമാർ എല്ലാം സജ്ജം. ശനിയാഴ്ച രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് പകർന്ന ദീപം ക്ഷേത്രം മേൽശാന്തി പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബ ദേവന് കൊടിമരച്ചുവട്ടിൽ കൈമാറി.

വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കിൽ സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ ദീപം പകർന്നു, തുടർന്ന് മുതിർന്ന പാചകക്കാരൻ ഗോപാലകൃഷ്ണൻ നായർ അടുപ്പിൽ അഗ്നി തെളിയിച്ചു. തുടർന്ന് പാൽപ്പായസം ഒരുക്കി പാർത്ഥസാരഥിക്ക് സമർപ്പിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12ന് മന്ത്രി കെ. മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മുൻ ഗവർണർ ശ്രീധരൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. ആദ്യദിനം 10 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - Aranmula vallasadya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.